Friday, January 23, 2026
HomeAmericaഗ്രീൻലാൻഡ് നിയന്ത്രണം: യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ട്രംപ്

ഗ്രീൻലാൻഡ് നിയന്ത്രണം: യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ട്രംപ്

വാഷിങ്ടൺ : ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡിന്റെ സ്വതന്ത്രപദവിയെ പിന്തുണക്കുന്നതിന്റെ പേരിൽ യുറോപ്യൻ യുണിയൻ രാജ്യങ്ങൾക്കുമേൽ അധിക തീരു ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇപ്പോൾ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് അധിക തീരുവയുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നത്.

നോർവേ, സ്വീഡൻ, ​ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ തീരുവ നിലവിൽ വരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ജൂൺ ഒന്ന് മുതൽ ചുമത്താനിരുന്ന 25 ശതമാനം തീരുവയിലും മാറ്റമുണ്ടാകും. ഇതിനൊപ്പം സൈനിക നടപടിയിലൂടെ ഗ്രീൻലാൻഡ് പിടിച്ചെടുക്കില്ലെന്നും ട്രംപ് അറിയിച്ചു.

നാറ്റോ സെക്രട്ടറി മാർക്ക് റൂട്ടയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ ഗ്രീൻലാൻഡ് പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫ്രെയിംവർക്കായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അതിനാൽ, ഫെബ്രുവരി ഒന്ന് മുതൽ ചുമത്താനിരുന്ന തീരുവ യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഒ​ഴിവാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, യുറോപ്യൻ യുണിയൻ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാൻ ട്രംപ് വിസമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments