ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയുടെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് ജാവദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കർ ചെലവഴിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരേ വെള്ളാപ്പള്ളി നിരന്തരമായി ഉയർത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരേ വൻതോതിൽ വിമർശനങ്ങളുയരുന്നുണ്ട്. സമൂഹിക മാധ്യമങ്ങളിൽ അടക്കം വെള്ളാപ്പള്ളിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്കെതിരേ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗത്തിൽ തീരുമാനിച്ചിരുന്നു.

