Sunday, January 11, 2026
HomeNewsഇഷ്ടമുള്ളപ്പോൾ പോയി തെളിവ് നൽകാൻ സാധിക്കുന്ന സ്ഥലമല്ല കോടതി; എംഎൽഎയും മന്ത്രിയുമൊക്കെ...

ഇഷ്ടമുള്ളപ്പോൾ പോയി തെളിവ് നൽകാൻ സാധിക്കുന്ന സ്ഥലമല്ല കോടതി; എംഎൽഎയും മന്ത്രിയുമൊക്കെ ആയിരുന്ന കടകംപള്ളിക്ക് കോടതി നടപടികളെക്കുറിച്ച് അറിയില്ലേ എന്ന് വി ഡി സതീശൻ

ഗുരുവായൂർ : ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷനേതാവ് ഇതുവരെയും തെളിവ് ഹാജരാക്കിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നത് അദ്ദേഹത്തിന് കോടതി നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  ഇഷ്ടമുള്ളപ്പോൾ പോയി തെളിവ് നൽകാൻ സാധിക്കുന്ന സ്ഥലമല്ല കോടതിയെന്നും നിരവധി തവണ എംഎൽഎയും മന്ത്രിയുമൊക്കെ ആയിരുന്ന കടകംപള്ളിക്ക് ഇതിനെക്കുറിച്ച് അറിയാത്തത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെ സിപിഎമ്മുകാരായ രണ്ടുപേരെ എസ്‌ഐടിയിൽ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണമെന്നും സത്യസന്ധമായി ജോലി ചെയ്യാൻ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചിട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നെന്ന വാർത്ത ആരാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ശ്രമിക്കുന്നത് സിപിഎം നേതാക്കൾ സ്വർണം കവർന്നത് ബാലൻസ് ചെയ്യാനാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സിപിഎം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതിയും ശരിവെച്ചു. വളരെ രഹസ്യമായാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. എന്തിനു വേണ്ടിയായിരുന്നു ഈ രഹസ്യസ്വഭാവം. ഇവരെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവരും നിയമത്തിന് മുന്നിൽ വരണ്ടേവരുമാണ് എന്ന് സതീശൻ അഭിപ്രായപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments