ബോസ്റ്റൺ : കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം യുഎസിലെ വടക്കുകിഴക്കൻ, ഗ്രേറ്റ് ലേക്സ് മേഖലകളിൽ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ആയിരക്കണക്കിനാളുകൾ അവധിക്കാല യാത്രകൾക്കായി വ്യോമ ഗതാഗതത്തെ ആശ്രയിക്കുന്ന സമയത്താണ് പ്രതിസന്ധി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,500 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്

