Thursday, January 8, 2026
HomeNewsറീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു, പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു, പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

കണ്ണൂര്‍: തലശേരിയില്‍ റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടുത്തു. എറണാകുളം- പൂനെ എക്‌സ്പ്രസ് ആണ് നിര്‍ത്തിച്ചത്. രണ്ടുപേരെയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിന് തൊട്ടുപിന്നാലെയാണ് സംഭവം. റീല്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന പ്രത്യകതരം ചുവന്ന ലൈറ്റ് അടിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പത്ത് മിനിറ്റോളം നേരം ലൈറ്റ് തെളിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. ലോക്കോ പൈലറ്റ് റെയില്‍വേ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്‌ റീല്‍സ് ചിത്രീകരണത്തിനാണ് ലൈറ്റ് അടിച്ചതെന്ന് മനസിലാക്കിയത്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുവിദ്യാര്‍ഥികളെയും പിടികൂടി. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിദ്യാര്‍ഥികള്‍ റീല്‍സ് ചിത്രികരിച്ചതിന്റെ ദൃശ്യങ്ങളും റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. കാരണം കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments