Saturday, December 13, 2025
HomeNewsതദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനായി ഇനി നിമിഷങ്ങൾ മാത്രം: കണക്കുകൾ കൂട്ടിയും കുറച്ചും ...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനായി ഇനി നിമിഷങ്ങൾ മാത്രം: കണക്കുകൾ കൂട്ടിയും കുറച്ചും മുന്നണികൾ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ എട്ട് മുതൽ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാകും എണ്ണുക. തുടർന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഇവിഎം വോട്ടുകൾ ഒരുമിച്ചെണ്ണും. മുൻസിപ്പാലിറ്റിയും കോർപ്പറേഷനിലും പ്രത്യേകമായിരിക്കും വോട്ടെണ്ണൽ.

ഗ്രാമ പഞ്ചായത്ത് വാർഡുകളിലെ ഫലം രാവിലെ എട്ടരക്ക് മുമ്പ് വന്നു തുടങ്ങും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി ഫല സൂചനയും ഈ സമയം അറിയാം. 8 മുതൽ 12 ബൂത്തുകൾ വരെയാണ് ഒരു വോട്ടെണ്ണൽ ടേബിളിൽ എണ്ണുക. മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 75,643 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണം. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 73.69ആണ് ആകെ പോളിങ് ശതമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments