വാഷിംഗ്ടൺ : ഇരുപത് ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസിന് സഹായകരമാകുന്ന ‘ഒബാമകെയർ’ നികുതി ഇളവുകൾ നിർത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒബാമകെയർ സബ്‌സിഡികൾ ഡിസംബർ 31ന് കാലാവധി തീരുന്നതോടെ നീട്ടിനൽകേണ്ടതില്ല എന്ന നിലപാടാണ് റിപ്പബ്ലിക്കൻ നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.
ഇൻഷുറൻസ് കമ്പനികൾക്ക് പണം നൽകുന്നതിന് പകരം ‘ജനങ്ങൾക്ക് പണം നൽകണം’ എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വാദം. ഇക്കാര്യത്തിൽ ഒരു ആരോഗ്യ പരിപാലന നിയമനിർമ്മാണം കൊണ്ടുവരാൻ സ്പീക്കർ മൈക്ക് ജോൺസൺ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു സമവായത്തിൽ എത്തിയിട്ടില്ല.
അതേസമയം, സബ്‌സിഡി നിർത്തലാക്കുന്നത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം റിപ്പബ്ലിക്കൻ നേതാക്കൾ ആശങ്ക പങ്കുവയ്കക്കുന്നത്.

