വാഷിങ്ടൺ: രാജ്യം സാങ്കേതികമായി പുരോഗമിച്ചപ്പോഴും കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കിയെന്നും യു.എസ്. സംവിധാനത്തിന് പൂർണ്ണമായി കരകയറാൻ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നിലവിലെ കുടിയേറ്റം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ തുരങ്കം വെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.അമേരിക്കൻ പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും നിർത്തലാക്കും. ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയും, പൊതുജനങ്ങൾക്ക് ഭാരമാകുന്നവരോ, സുരക്ഷാ ഭീഷണിയാകുന്നവരോ, പാശ്ചാത്യ സംസ്കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞു. ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതൽക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ കഴിവില്ലാത്തവരെയോ നീക്കം ചെയ്യുമെന്നും ട്രംപ് കുറിച്ചു.നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കും, ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങൾക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ അല്ലെങ്കിൽ പാശ്ചാത്യ സംസ്കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും. നിയമവിരുദ്ധവും പ്രശ്നക്കാരുമായ ജനവിഭാഗങ്ങളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപടികളുമായി മുന്നോട്ട് പോകുവെന്നും ട്രംപ് പറഞ്ഞു.
അനധികൃതവും നിയമവിരുദ്ധവുമായ ഓട്ടോപെൻ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ചവരും ഇതിൽ ഉൾപ്പെടും. സെൻസസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്. അവരിൽ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ പരാജയപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവരോ അല്ലെങ്കിൽ ജയിലുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് സംഘങ്ങൾ എന്നിവയിൽ നിന്നുള്ളവരോ ആണെന്നും ട്രംപ് പറയുന്നു.രാജ്യസ്നേഹികളായ അമേരിക്കൻ പൗരന്മാരിൽ നിന്നുള്ള ഭീമമായ തുകകൾ കൊണ്ടാണ് അവരെയും അവരുടെ കുട്ടികളെയും പിന്തുണയ്ക്കുന്നത്, തങ്ങളുടെ സുന്ദരമായ ഹൃദയം കാരണം, അവർ പരസ്യമായി പരാതിപ്പെടാനോ ഏതെങ്കിലും തരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അവർ സഹിക്കുന്നു, പക്ഷേ അത് ചെയ്യുന്നത് അവരെ ജീവനോടെ കാർന്നുതിന്നുകയാണ്’ എന്നും ട്രംപ് പറഞ്ഞു.ഗ്രീൻ കാർഡുള്ള, 30,000 ഡോളർ സമ്പാദിക്കുന്ന ഒരു കുടിയേറ്റക്കാരന് അവരുടെ കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാർഷിക ആനുകൂല്യങ്ങൾ ലഭിക്കും. യഥാർത്ഥ കുടിയേറ്റ ജനസംഖ്യ ഇതിലും വളരെ കൂടുതലാണെന്നും അഭയാർത്ഥി ഭാരമാണ് അമേരിക്കയിലെ സാമൂഹിക തകർച്ചയുടെ പ്രധാന കാരണമെന്നും ട്രംപ് പോസ്സിൽ പറയുന്നു.

