വൈക്കം ∙ ആ കലക്കൻ ഡാൻസ് പ്രാർഥന പ്രകാശിനെ സ്കൂളിലും നാട്ടിലും താരമാക്കി. തലയോലപ്പറമ്പ് എ.ജെ.ജോൺ ഗവ. ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രാർഥന. രജനീകാന്ത് നായകനായ റിലീസ് ചെയ്യാനിരിക്കുന്ന ‘വേട്ടയ്യൻ’ സിനിമയിൽ മഞ്ജു വാരിയർക്കൊപ്പമുള്ള ‘മനസ്സിലായോ…’ എന്ന പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന റീലാണു പ്രാർഥനയെ താരമാക്കിയത്.
https://www.facebook.com/share/r/2HvFi4kQaGT5c9Zr/?mibextid=D5vuiz
സ്കൂൾ കലോത്സവത്തിൽ പ്രാർഥന കുച്ചിപ്പുഡിയിൽ മത്സരിച്ചിരുന്നു. മത്സരം അവസാനിച്ചതോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ ‘മനസ്സിലായോ…’ എന്ന ഗാനം മുഴങ്ങി. ഇതോടെ കുട്ടികൾ എല്ലാവരും ഡാൻസ് ആരംഭിച്ചു. പ്രാർഥനയും ഒപ്പം ചേർന്നു. കുച്ചിപ്പുഡി വേഷത്തിൽത്തന്നെ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളി ഡാൻസിന് ഇടിവെട്ടു ചുവടു വച്ചു. അമ്മയും ചേച്ചിയും ഇതു ഫോണിൽ പകർത്തി.
സമൂഹമാധ്യമങ്ങളിൽ റീൽ പാറിപ്പറന്നു. 9 വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ്, കലാക്ഷേത്ര ചിത്ര, ആർഎൽവി ശക്തി എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നുണ്ട്.വിഡിയോ സോഴ്സ്: ഫേസ് ബുക്ക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എച്ച്എസ് വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടി.കടുത്തുരുത്തി തീർഥം വീട്ടിൽ കളത്തൂർ ഗവ.യുപി സ്കൂൾ പ്രധാനാധ്യാപകൻ കെ.പ്രകാശിന്റെയും വൈക്കം ഗവ. ടീച്ചേഴ്സ് സൊസൈറ്റി സെക്രട്ടറി രജനിയുടെയും മകളാണ്. സഹോദരി തീർഥ എച്ച്എസ്എസ് വിഭാഗത്തിൽ കുച്ചിപ്പുഡി, കേരളനടനം ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.