Friday, December 5, 2025
HomeAmericaന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ആൻഡ്രൂ ക്യൂമോയെ ട്രംപ് പിന്തുണയ്ക്കും

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ആൻഡ്രൂ ക്യൂമോയെ ട്രംപ് പിന്തുണയ്ക്കും

പി പി ചെറിയാൻ

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിയെ തിരഞ്ഞെടുക്കരുതെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ആൻഡ്രൂ ക്യൂമോയെ പിന്തുണച്ചു.

“ആൻഡ്രൂ ക്യൂമോയെ നിങ്ങൾക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങൾക്ക് യഥാർത്ഥത്തിൽ മറ്റ് മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം ഒരു മികച്ച ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” ട്രംപ് തിങ്കളാഴ്ച വൈകുന്നേരം ട്രൂത്ത് സോഷ്യൽ എന്ന ചാനലിൽ പോസ്റ്റ് ചെയ്തു. “അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല!”

ഏറെ ശ്രദ്ധിക്കപ്പെട്ട മേയർ തിരഞ്ഞെടുപ്പിന്റെ തലേന്നു മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ ജന്മനാടായ ന്യൂയോർക്കിലേക്ക് ഫെഡറൽ ഫണ്ടിംഗ് അയയ്ക്കാൻ മടിക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു.

“ഒരു പ്രസിഡന്റ് എന്ന നിലയിൽ ന്യൂയോർക്കിന് ധാരാളം പണം നൽകുന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും, കാരണം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ന്യൂയോർക്ക് ഭരിക്കുന്നത് എങ്കിൽ, നിങ്ങൾ അവിടേക്ക് അയയ്ക്കുന്ന പണം പാഴാക്കുക മാത്രമാണ് ചെയ്യുന്നത്,” ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത് ഡെമോക്രാറ്റിക് നോമിനിയായ മംദാനി, ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി തന്നെ പരാജയപ്പെടുത്തിയതിന് ശേഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ക്യൂമോയേക്കാൾ മുന്നിലാണ് എന്നാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ പിന്നിലാണ്. റിപ്പബ്ലിക്കൻ കൂടിയായ ട്രംപ് തന്റെ പോസ്റ്റിൽ സ്ലിവയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചു, “കർട്ടിസ് സ്ലിവയ്ക്കുള്ള ഒരു വോട്ട് … മംദാനിക്കുള്ള ഒരു വോട്ടാണ്” എന്നും ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments