സാന്‍ ഫ്രാന്‍സിസ്‌കോ : സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മംഗോളിയയിലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ബോയിങ് 777 വിമാനം മംഗോളിയയിലെ ഉലാന്‍ബാതറ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു.
സാങ്കേതിക തകരാറുണ്ടെന്ന വിമാന ജീവനക്കാരുടെ സംശയത്തെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ എയര്‍ ഇന്ത്യ പറഞ്ഞു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ ഹോട്ടല്‍, ഭക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
വിമാനത്തില്‍ പരിശോധന നടന്നു വരികയാണെന്നും യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

