മുംബൈ: എച്ച് 1ബി വിസ നിരക്ക് കുത്തനെ ഉയർത്തുകയും പുതിയ എച്ച് 1 ബി വിസ നൽകുന്നതിന് കർശനനിയന്ത്രണങ്ങൾ കൊണ്ടുവരുകയുംചെയ്ത പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിലേക്കു പ്രവർത്തനം മാറ്റുന്നതു പരിഗണിക്കുന്നു. ആഗോള നൈപുണ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തി വളർച്ച ത്വരിതപ്പെടുത്തുന്നതിന് കമ്പനികൾ പുതിയവഴികൾ തേടുകയാണ്.
നിലവിൽ ഇന്ത്യയിൽ 1,700-ലധികം ആഗോള നൈപുണ്യ കേന്ദ്രങ്ങൾ (ജിസിസി – ഗ്ലോബൽ കേപബിലിറ്റി സെന്റർ) പ്രവർത്തിക്കുന്നുണ്ട്. ആഗോളതലത്തിലുള്ളതിന്റെ പകുതിയോളം വരുമിത്. കാറുകളുടെ രൂപകല്പന മുതൽ മരുന്നുകളുടെ കണ്ടെത്തൽ വരെ ഇന്ത്യയിൽ ഇതിലൂടെ നടന്നുവരുന്നു. വിവിധ മേഖലകളിൽ ഗവേഷണങ്ങളും വികസനപ്രവർത്തനങ്ങളും ഇതുവഴി നടക്കുന്നു. എച്ച് 1ബി വിസയുടെ നിയന്ത്രണം ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തന ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള സാധ്യതകളാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

