Friday, December 5, 2025
HomeNewsഉയർന്ന സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് സിംഗപ്പൂർ തന്നെ; പട്ടികയിൽ ഗൾഫ് രാജ്യങ്ങളും

ഉയർന്ന സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് സിംഗപ്പൂർ തന്നെ; പട്ടികയിൽ ഗൾഫ് രാജ്യങ്ങളും

കുവൈത്ത് സിറ്റി: ലോകത്ത് രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും ഉയർന്ന സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗാലപ്പ് കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്. സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജിസിസി രാജ്യങ്ങളായ ഒമാൻ നാലാം സ്ഥാനത്തും, സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും, കുവൈത്ത് ഏഴാം സ്ഥാനത്തും, ബഹ്രൈൻ ഒൻപതാം സ്ഥാനത്തും, യുഎഇ പത്താം സ്ഥാനത്തും ഇടം നേടി. ഹോങ്കോംഗ് ആറാം സ്ഥാനത്തും നോർവേ എട്ടാം സ്ഥാനത്തുമാണ്.

ജിസിസി രാജ്യങ്ങളിലെ പൊതുസുരക്ഷാ സംവിധാനങ്ങൾ കർശനമായ നിയമനടപടികൾ സാമൂഹിക ഉത്തരവാദിത്തം എന്നിവയൊക്കെയാണ് ആളുകൾക്ക് രാത്രിയിലും ഭയമില്ലാതെ യാത്ര ചെയ്യാൻ ആത്മവിശ്വാസം നൽകുന്നതെന്നും കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതും ഇതിന് പ്രധാന കാരണങ്ങളിലൊന്നാണ്.

കുവൈത്തിൽ പൊതുസ്ഥലങ്ങളിലും താമസ മേഖലകളിലും വ്യാപകമായ പൊലീസ് സാന്നിധ്യം നിലനിൽക്കുന്നതും സ്ത്രീകളും കുടുംബങ്ങളും രാത്രികാലങ്ങളിൽ ഭയമില്ലാതെ സഞ്ചരിക്കാൻ പ്രേരണ നൽകുന്ന ഘടകമാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് കുവൈത്തിലെ നിയമപരിപാലന സംവിധാനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമെന്ന നിലയ്ക്കും കണക്കാക്കപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments