Friday, December 5, 2025
HomeNews‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’: കോൺഗ്രസിന്റെ വിവാദ പോസ്റ്റ്; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ...

‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’: കോൺഗ്രസിന്റെ വിവാദ പോസ്റ്റ്; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി.ബൽറാം

തിരുവനന്തപുരം : ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി.ബൽറാം. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. സംഗതി വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. ബിഹാറിനെ ഇകഴ്ത്തി കാണിച്ചെന്ന് ആരോപിച്ച് ബിജെപി ദേശീയതലത്തിൽ ഈ പോസ്റ്റ് ചർച്ചാവിഷയമാക്കുകയും ചെയ്തു.

വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ ചുമതലയൊഴിയാന്‍ താന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ബിഹാര്‍–ബീഡി പോസ്റ്റുമായി ഇതിനും ബന്ധമില്ലെന്നും ബല്‍റാം പറഞ്ഞു. ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം നേരത്തേ നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന് പിന്നാലെ വന്‍ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലും ഇന്ത്യാ സഖ്യത്തിലും ഉയര്‍ന്നിരുന്നു. ബിഹാറിനെ കോണ്‍ഗ്രസ് അവഹേളിച്ചെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വിമര്‍ശിച്ചു. എഐസിസിയും കടുത്ത എതിര്‍പ്പാണ് സംസ്ഥാന നേതൃത്വത്തെ അറിയിയിച്ചത്. അനുചിതമായ പോസ്റ്റായെന്ന് ഇടതുപക്ഷവും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്ന് തേജസ്വി യാദവ് പരസ്യമായി കുറ്റപ്പെടുത്തി. ക്ഷുഭിതനായാണ് തേജസ്വി സംസാരിച്ചതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments