Friday, December 5, 2025
HomeNewsസംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതൽ: കിറ്റില്‍ 14 ഇന സാധനങ്ങള്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതൽ: കിറ്റില്‍ 14 ഇന സാധനങ്ങള്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനില്‍. ആദ്യ ഘട്ടത്തില്‍ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുക.

കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും. ബി.പി.എല്‍- എ.പി എല്‍ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ല്‍ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നിവയാണ് പുതിയതായി പുറത്ത് ഇറക്കിയ സാധങ്ങള്‍. ഓണം പ്രമാണിച്ച്‌ വലിയ വില കുറവില്‍ ലഭിക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഇത്തവണ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുംവെളിച്ചെണ്ണയുടെ വില മാർക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

വിലക്കുറവില്‍ സംസ്ഥാന വ്യാപകമായി ഇത്തവണയും സപ്ലൈകോ ഓണച്ചന്ത നടത്തും. വിവിധ ഇനം സബ്സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉത്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്‍റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കുറവില്‍ നല്‍കും

ഓണക്കിറ്റിലെ ഉത്പന്നങ്ങള്‍

പഞ്ചസാര – 1 കിലോ, വെളിച്ചെണ്ണ – 500 മില്ലി, തുവര പരിപ്പ് – 250 ഗ്രാം, ചെറുപയര്‍ പരിപ്പ് – 250 ഗ്രാം , വന്‍ പയര്‍ – 250 ഗ്രാം കശുവണ്ടി 50 ഗ്രാം, നെയ് (മില്‍മ) – 50 മില്ലി , ശബരി ഗോള്‍ഡ് ടീ – 250 ഗ്രാം , ശബരി പായസം മിക്‌സ് – 200 ഗ്രാം , ശബരി സാമ്പാർ പൊടി – 100ഗ്രാം , ശബരി മുളക് പൊടി – 100 ഗ്രാം, മഞ്ഞപ്പൊടി – 100 ഗ്രാം മല്ലി പൊടി – 100 ഗ്രാം, ഉപ്പ് – 1 കിലോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments