Friday, December 5, 2025
HomeAmericaകേരളത്തിലെ നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ്: വേൾഡ് മലയാളി കൗൺസിൽ

കേരളത്തിലെ നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ്: വേൾഡ് മലയാളി കൗൺസിൽ

ബാങ്കോക്ക്: വിദേശത്ത് നഴ്‌സിംഗ് പഠനം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കിലിതാ കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സന്തോഷകരമായ ഒരു പ്രഖ്യാപനവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍. ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്കോക്കില്‍ നടന്ന കൗണ്‍സിലിന്റെ 14-ാമത് ദ്വിവത്സര സമ്മേളനത്തില്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ബാബു സ്റ്റീഫനാണ് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ പ്രയോജനകരമായ ഈ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് ഒരു പ്രത്യേക സമിതി തിരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിശദമായ അപേക്ഷാ നടപടിക്രമങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ഉടൻ പ്രഖ്യാപിക്കും.

അമേരിക്ക, കാനഡ, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 565-ലധികം പ്രതിനിധികളാണ് ബാങ്കോക്കില്‍ നടന്ന മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനത്തില്‍ പങ്കെടുത്തത്.ജോണ്‍ ബ്രിട്ടാസ് എംപി , മുന്‍ എംപി കെ. മുരളീധരന്‍, സനീഷ് കുമാര്‍ എംഎല്‍എ , ചലച്ചിത്രതാരം സോന നായര്‍, കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയവരടക്കം സമ്മേളനത്തില്‍ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുകയും, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും, വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന് ഗ്ലോബല്‍ വൈസ് ചെയര്‍മാനും മുന്‍ ഗ്ലോബല്‍ സെക്രട്ടറി ജനറലുമായ ദിനേശ് നായര്‍ പറഞ്ഞു. ആഗോളതലത്തില്‍ മലയാളി സംസ്‌കാരവും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമ്മേളനം. ഷാജി മാത്യു സെക്രട്ടറി ജനറലായും സണ്ണി വെളിയത്ത് ട്രഷററായും ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റായും തോമസ് മൊട്ടക്കല്‍ ചെയര്‍മാനായും ചുമതലയേറ്റു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് നിലവില്‍ 65-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനും, സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടാനും, മലയാളികള്‍ക്ക് പരസ്പരം ബന്ധപ്പെടാനമുള്ള ഒരു വേദി കൂടിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments