Saturday, December 6, 2025
HomeAmericaന്യൂയോര്‍ക്ക് നഗരത്തിൽ വെടിവെയ്പ്പ് :ഒരു പോലീസ് ഓഫീസർക്കും രണ്ടു പൗരന്മാര്‍ക്കും ഗുരുതര പരിക്ക്

ന്യൂയോര്‍ക്ക് നഗരത്തിൽ വെടിവെയ്പ്പ് :ഒരു പോലീസ് ഓഫീസർക്കും രണ്ടു പൗരന്മാര്‍ക്കും ഗുരുതര പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിൽ വെടിവെയ്പ്പ്. 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിലാണ് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ ഒരു പോലീസ് ഓഫീസർക്കും മറ്റു രണ്ടു പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബ്ലാക്‌സ്‌റ്റോൺ, നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്.

അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ന്യൂയോര്‍ക്ക് പൊലീസിലെ ഉദ്യോഗസ്ഥന്‍റെ പിന്നിലാണ് വെടിയേറ്റത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments