Tuesday, September 23, 2025
HomeAmericaഅലാസ്‌കയില്‍ ശക്തമായ ഭൂകമ്പം: 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അലാസ്‌കയില്‍ ശക്തമായ ഭൂകമ്പം: 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അലാസ്‌ക: യുഎസ് സംസ്ഥാനമായ അലാസ്‌കയില്‍ ശക്തമായ ഭൂകമ്പം. ബുധനാഴ്ചയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സാന്‍ഡ് പോയിന്റ് ദ്വീപ് പട്ടണത്തിന് ഏകദേശം 54 മൈല്‍ (87 കിലോമീറ്റര്‍) തെക്ക് ഭാഗത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചല്ല ഉണ്ടായേക്കാം എന്ന് ചെയ്യുന്നുണ്ടെന്ന് യുഎസ്ജിഎസ് പറഞ്ഞു

ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കന്‍ അലാസ്‌കയ്ക്കും അലാസ്‌ക ഉപദ്വീപിനുമാണ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ദക്ഷിണ അലാസ്‌കയ്ക്കും അലാസ്‌ക പെനിന്‍സുലയ്ക്കും, അലാസ്‌കയിലെ കെന്നഡി എന്‍ട്രന്‍സ് (ഹോമറില്‍ നിന്ന് 40 മൈല്‍ തെക്ക് പടിഞ്ഞാറ്) മുതല്‍ അലാസ്‌കയിലെ യൂണിമാക് പാസ് (ഉനലാസ്‌കയില്‍ നിന്ന് 80 മൈല്‍ വടക്ക് കിഴക്ക്) വരെയുള്ള പസഫിക് തീരങ്ങള്‍ക്ക്’ മുന്നറിയിപ്പ് നല്‍കി” അലാസ്‌കയിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം പറഞ്ഞു.

മുമ്പ് 1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌കയെ ബാധിച്ചിരുന്നു. വടക്കേ അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇത്. അലാസ്‌ക ഉള്‍ക്കടല്‍, യുഎസ് പടിഞ്ഞാറന്‍ തീരം, ഹവായ് എന്നിവിടങ്ങളില്‍ എത്തുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments