Friday, December 5, 2025
HomeNewsഅഹമ്മദാബാദ് വിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അഹമ്മദാബാദ് വിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദില്ലി : അഹമ്മദാബാദ് വിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമർപ്പിച്ചത്. രണ്ട് പേജുള്ള റിപ്പോര്‍ട്ടെന്നാണ് സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കാരണം കണ്ടെത്താൻ ജൂൺ 24 ന് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ദില്ലിയിൽ എത്തിച്ചിരുന്നു. നേരത്തെ തന്നെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു.

വിമാനാപകടത്തിലെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ബ്ലാക് ബോക്സിൽ നിന്നും ദില്ലിയിൽ വച്ചുതന്നെ വിവരങ്ങൾ ശേഖരിക്കാനായെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ മുൻവശത്തെ ബ്ലാക്ക് ബോക്സിലെ ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ സുരക്ഷിതമായി വീണ്ടെടുത്ത്, മെമ്മറി മൊഡ്യൂളിലെ വിവരങ്ങൾ ഡൗൺലോഡ് ചെയ്തിരുന്നു.

കോക്പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ന് ചേര്‍ന്ന പാര്‍ലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ എംപിമാര്‍ അപകടത്തെ കുറിച്ച് എയര്‍ഇന്ത്യ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷ പിഴവുകള്‍ ആവർത്തിക്കുന്നത് ഗുരുതരമാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഓഡിറ്റ വേണമെന്നും യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments