Saturday, September 27, 2025
HomeNewsവി.എസ് അച്യുതാനനന്ദന്റെ നില അതീവ ഗുരുതരം: ഉയർന്ന രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിൽ

വി.എസ് അച്യുതാനനന്ദന്റെ നില അതീവ ഗുരുതരം: ഉയർന്ന രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിൽ

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. 101 വയസുള്ള അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിയിലല്ല. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സംഘം വിലയിരുത്തിയിട്ടുണ്ട്.

നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയാലിസിസ് പുനഃരാരംഭിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ സംഘം യോഗം ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments