Thursday, July 17, 2025
HomeNewsവി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിൽ ആണ് ആരോഗ്യസ്ഥിതി. ഇടയ്ക്കിടെ വിഎസിന്റെ ഇസിജിയിലും നേരിയ വ്യതിയാനം ഉണ്ടാകുന്നുണ്ട്.

കാർഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ വിഎസിനെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് 101 വയസ്സുകാരനായ വി.എസ് അച്യുതാനന്ദൻ.

കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകൾ ആശുപത്രിയിൽ എത്തി വി.എസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments