സാവോ പോളോ : ബ്രസീലിലെ തെക്കൻ സംസ്ഥാനമായ സാന്താ കാറ്ററിനയിൽ 21 യാത്രക്കാരുമായി പോയ ഹോട്ട് എയർ ബലൂൺ തകർന്ന് 8 പേർ മരിച്ചു. പുലർച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം. ബലൂൺ തകർന്നു തീപിടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണു പ്രചരിക്കുന്നത്. പ്രിയ ഗ്രാൻഡെ നഗരത്തിലാണു ബലൂൺ തകർന്നുവീണതെന്നു സംസ്ഥാന അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം അപകടത്തിൽ നിന്നു രക്ഷപ്പെട്ട 13 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
രക്ഷപ്പെട്ടവരിൽ ഒരാളായ പൈലറ്റിന്റെ അഭിപ്രായത്തിൽ, കൊട്ടയ്ക്കുള്ളിൽ തീ പടർന്നു, അതിനാൽ അദ്ദേഹം ബലൂൺ താഴ്ത്താൻ തുടങ്ങി, ബലൂൺ നിലത്തിന് വളരെ അടുത്തായപ്പോൾ അദ്ദേഹം ആളുകളോട് ചാടാൻ പറഞ്ഞു,” പ്രിയ ഗ്രാൻഡെ പോലീസ് സ്റ്റേഷനിലെ ഓഫീസർ ടിയാഗോ ലൂയിസ് ലെമോസ് സംഭവസ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.”അവർ ചാടാൻ തുടങ്ങി, പക്ഷേ ചിലർക്ക് അതിന് കഴിഞ്ഞില്ല. തീജ്വാലകൾ വിഴുങ്ങി, ഭാരം കാരണം ബലൂൺ വീണ്ടും ഉയരാൻ തുടങ്ങി.സസ്‌പെൻഷൻ നഷ്ടപ്പെട്ടതിനാൽ അത് പിന്നീട് വീണു.