Monday, August 25, 2025
HomeNewsസംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച

സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും.

അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ ബലിപെരുന്നാൾ.

വാരാന്ത്യം ഉൾപ്പെടെ ഒമാനിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വയിൽ ബലിപെരുന്നാൾ നമസ്കാരം നടത്തും. ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് പള്ളിയിൽ ആയിരിക്കും സുൽത്താൻ ഹൈതം ബിൻ താരിക് ഈദ് അൽ അദ്‌ഹ പ്രാർത്ഥനകൾ നടത്തുന്നതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments