Thursday, May 29, 2025
HomeAmericaപുതിയ പോപ്പ് നിയമനം; ഒബാമയ്ക്ക് ശേഷം ഷിക്കാഗോയെ തേടിയെത്തുന്ന പദവി ആഘോഷമാക്കി ജനങ്ങൾ

പുതിയ പോപ്പ് നിയമനം; ഒബാമയ്ക്ക് ശേഷം ഷിക്കാഗോയെ തേടിയെത്തുന്ന പദവി ആഘോഷമാക്കി ജനങ്ങൾ

ഷിക്കാഗോ: 2009-ൽ ബരാക് ഒബാമ വൈറ്റ് ഹൗസിൽ എത്തിയപ്പോൾ എങ്ങനെയാണോ ഷിക്കാഗോ ആഘോഷിച്ചത് സമാനമായ സന്തോഷമാണ് നഗരത്തിൽ നടക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ നയിക്കാൻ വിശുദ്ധ പത്രോസിൻ്റെ പിൻഗാമിയായി ഒരു ഷിക്കാഗോക്കാരൻ നിയമിതനായിരുന്നു. കർദിനാൾ പ്രെവോസ്ത് പോപ് ലിയോ 14 ആയി സ്ഥാനമേറ്റിരിക്കുന്നു – ഷിക്കാഗോയുടെ അഭിമാനം വാനോളം ഉയർന്ന ഒരവസരം കൂടി.ഷിക്കോഗോ ആഘോഷത്തിലാണ്. സോഷ്യൽ മീഡിയ അതിലേറെ ആഹ്ളാദത്തിലും. ലിയോ പതിനാലാമൻ പാപ്പ ഒരു ഹോട്ട് ഡോഗ് പിടിച്ച്, തന്റെ ഇറ്റാലിയൻ ബീഫ് ഗ്രേവിയിൽ മുക്കി, നഗരത്തിലെ അനൗദ്യോഗിക മദ്യമായ മാലോട്ടിന്റെ കുപ്പിയും പിടിച്ച് നിൽക്കുന്നതായി കാണിക്കുന്ന മീമുകൾ ഉടൻ തന്നെ വൈറലായി.

റിഗ്ലി ഫീൽഡിന് പുറത്ത്, പ്രസിദ്ധമായ ബേസ്ബോൾ ടീമായ ഷിക്കാഗോ കബ്‌സ് അതിന്റെ ഐതിഹാസിക ചിഹ്നം വച്ചുകൊണ്ട് വലിയ അക്ഷരത്തിൽ എഴുതി: “ഹേ ഷിക്കാഗോ, അദ്ദേഹം ( പോപ്പ്) ഒരു കബ്‌സ് ഫാൻ ആണ്!”അതുപോലെ, നഗരത്തിന് തൊട്ടു വടക്കുള്ള ഇവാൻസ്റ്റണിലുള്ള ഒരു ബേക്കറിയായ ബെന്നിസൺസ്, പ്രെവോസ്റ്റിന്റെ സാദൃശ്യമുള്ള ഒരു പുതിയ ഷുഗർ കുക്കി പുറത്തിറക്കി.ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ പോപ് നിയമനം “ചരിത്രപരം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കി.“നമ്മുടെ സംസ്ഥാനത്തെ നമുക്ക് കാരുണ്യവും ഐക്യവും സമാധാനവും ആവശ്യമുള്ള ഒരു സമയത്ത് ഒരു പുതിയ അധ്യായമാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ ആരംഭിക്കുന്നത്,” അദ്ദേഹം പറഞ്ഞു.“ആദ്യ അമേരിക്കൻ പോപ്പ് ലിയോ പതിനാലാമന് അഭിനന്ദനങ്ങൾ! നിങ്ങളെ ഉടൻ വീട്ടിലേക്ക് സ്വാഗതം ചെയ്യാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” – ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ എക്സിൽ കുറിച്ചു.പോപ് ലിയോയുടെ ആദ്യകാല വേരുകൾ ഷിക്കാഗോയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ്, സ്റ്റീൽ മില്ലുകളുടെയും ഓട്ടോ പ്ലാന്റുകളുടെയും നീണ്ട നിരകൾ ഉള്ള പ്രദേശം. വൈറ്റ് സോക്സ്, ബ്ലാക്ക്‌ഹോക്സ് ഫാനുകൾ നിറഞ്ഞ ഇടം. ഇഷ്ടിക ബംഗ്ലാവുകൾ, പള്ളികൾ, ഗ്രേഡ് സ്കൂളുകൾ എന്നിവകൾ നിറഞ്ഞിരുന്നവ പരന്പരാഗതമായി പ്രസിദ്ധമായ ഒരു പ്രദേശം.

1955-ൽ ഷിക്കാഗോയിൽ ജനിച്ച ലിയോ, നഗരത്തിന്റെ അരികിലുള്ള ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഗ്രേഡ് സ്കൂളായ സെന്റ് മേരീസ് ഓഫ് ദി അസംപ്ഷനിൽ ചേർന്നു, സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഡോൾട്ടണിലാണ് അദ്ദേഹം വളർന്നത്. പിന്നീട് 1982-ൽ മിഷിഗൺ തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന ഹൈഡ് പാർക്കിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി, ഷിക്കാഗോയിലെ അഗസ്തീനിയൻ പ്രവിശ്യയിൽ നിന്നാണ് അദ്ദേഹം തന്റെ ശുശ്രൂഷ ആരംഭിച്ചത്, പിന്നീട് കാത്തലിക് തിയോളജിക്കൽ യൂണിയൻ അനുസരിച്ച് ലോകമെമ്പാടുമുള്ള അഗസ്തീനിയൻ ഓർഡറിന്റെ പ്രിയർ ജനറലായി നിയമിക്കപ്പെട്ടു.ലിയോയുടെ കുടുംബവും ദൈവവിശ്വാസത്തിൽ സമർപ്പിതരായിരുന്നുവെന്ന് പലരും ഓർമ്മിച്ചു. ഷിക്കാഗോയുടെ സൗത്ത് സൈഡിലുള്ള ഒരു സ്കൂൾ പ്രിൻസിപ്പലായിരുന്ന അദ്ദേഹത്തിന്റെ പിതാവ് 1990-കളിൽ ചിക്കാഗോ അതിരൂപതയിൽ സന്നദ്ധസേവനം നടത്തിയിരുന്നു.

“അദ്ദേഹത്തിന്റെ അമ്മയും അപ്പനും ജോലിക്ക് പോയിരുന്നവരാണ്. ഒരു തൊഴിലാളി കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. ജോലിയോടും കുടുംബത്തോടും വിശ്വാസത്തോടും ആളുകൾക്ക് എങ്ങനെ പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കിയുണ്ട്. സമൂഹത്തിന്റെ പ്രാധാന്യവും ലോകത്തെ സേവിക്കുന്നതിന് സഭ നല്ല രീതിയിൽ ഇടപഴകുന്നതിന്റെ പ്രാധാന്യവും മനസ്സിലാക്കുന്ന ഒരു പുതിയ പോപ്പാണിത്.” – അദ്ദേഹത്തിന്റെ സുഹൃത്തുകൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments