Thursday, May 1, 2025
HomeAmericaഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക

ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിലേക്കുമുള്ള യാത്രകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. 

തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാൽ ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. എന്നാൽ കിഴക്കൻ ലഡാക്ക്, ലേ സന്ദർശനത്തിന് മുന്നറിയിപ്പ് ബാധകമല്ലെന്നാണ് യുഎസ് എംബസിയുടെ ഔദ്യോഗിത വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ജാഗ്രതാ മുന്നറിയിപ്പിൽ വിശദമാക്കുന്നത്. ഇന്ത്യാ പാക് അതിർത്തിയിൽ അക്രമം പൊട്ടിപ്പുറപ്പെടുന്നുവെന്നും മുന്നറിയിപ്പിൽ വിശദമാക്കുന്നത്.  വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം  എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പ് ബാധകമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments