വാഷിംഗ്‌ടൺ: ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിയുമായി ഹാർവാർഡ് സർവകലാശാല. യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. ധനസഹായം നിർത്തലാക്കുന്നത് ക്രിട്ടിക്കൽ ഡിസീസ് റിസേർച്ചിനെ തകിടം മറിക്കുമെന്ന് പ്രസിഡന്റ് അലൻ എം ഗാർബർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ക്യാമ്പസിൽ ജൂത വിരോധം അവസാനിപ്പിക്കുന്നതിനായി വൈറ്റ് ഹൗസ് മുന്നോട്ട് വച്ച നിർദേശങ്ങൾ നിരസിച്ചതിനെ തുടർന്നാണ് സർവകലാശാലക്കുള്ള 2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ട് ട്രംപ് മരവിപ്പിച്ചത്. 60 മില്യണ്‍ ഡോളറിന്റെ കരാറുകളും ട്രംപ് നിർത്തലാക്കിയിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.