Wednesday, May 7, 2025
HomeEntertainmentകമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി

കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്ന കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി. ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസാക്കിയത്. ചടങ്ങിൽ കമൽഹാസൻ, മണിരത്നം, എ.ആർ റഹ്മാൻ, സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. തഗ് ലൈഫിന്‍റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്.

ലോകവ്യാപകമായി തഗ് ലൈഫ് ജൂൺ 5 ന് തിയറ്ററുകളിലേക്കെത്തും.36 വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അശോക് സെൽവൻ, അഭിരാമി, നാസ്സർ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.

https://www.google.co.in/url?sa=t&source=web&rct=j&opi=89978449&url=https://www.youtube.com/watch%3Fv%3Do9mivPpQlSA&ved=2ahUKEwiR0e-UguSMAxVWi68BHd8gNFAQo7QBegQICBAG&usg=AOvVaw2GL_jsbKjrFVFwCTHDTRwg

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments