ന്യൂഡല്‍ഹി : മ്യാന്‍മറിനെ പിടിച്ചു കുലുക്കി ശക്തമായ ഭൂകമ്പം. 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബഹുനില കെട്ടികെട്ടിടങ്ങളും വീടുകളുമെല്ലാം നിലപതിക്കുന്നത് വിഡിയോയില്‍ കാണാം
.ഇന്ന് രാവിലെയോടയൊണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം സാഗെയ്ന്‍ഗില്‍ നിന്ന് 16 ഉം 18 ഉം കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്.വടക്കൻ ബാങ്കോക്കിലും തെക്കുപടിഞ്ഞാറൻ ചൈനയിലും ഭൂചലനം അനുഭവപ്പെട്ടു.

