Sunday, April 27, 2025
HomeEuropeറെയിൽവെ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചു: യുവാവിന് പിഴയായി 200 ഡോളർ

റെയിൽവെ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചു: യുവാവിന് പിഴയായി 200 ഡോളർ

പാരീസ്: ഫ്രാൻസിലെ റെയിൽവെ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് യുവാവിന് 17,522 രൂപ പിഴ(200 ഡോളർ) ചുമത്തി. ഫോണിൽ സഹോദരിയോടാണ് യുവാവ് സംസാരിച്ചുകൊണ്ടിരുന്നത്. തുടർന്ന് സ്പീക്കർ ഓഫാക്കാതെ സംസാരിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന് സുരക്ഷ ഉദ്യോഗസ്ഥ യുവാവിന് മുന്നറിയിപ്പ് നൽകി. ആദ്യം അവർ തമാശ പറയുകയാണെന്നാണ് യുവാവ് കരുതിയത്.

മുന്നറിയിപ്പ് ഗൗനിക്കാതിരുന്നതിനു പിന്നാലെ പിഴയും ചുമത്തുകയായിരുന്നു. പിഴ ചുമത്തിയതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവാവ്.

ഇതേ വിഷയത്തിൽ റെഡ്ഡിറ്റിൽ വലിയ ചർച്ചയും നടന്നു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ ഇടങ്ങളിൽ ആളുകൾ ഹെഡ്ഫോൺ പോലും ഉപയോഗിക്കാ​തെ ഫോണിൽ വലിയ ശബ്ദത്തിൽ വിഡിയോ കാണുന്നത് ശീലമാക്കിയിരിക്കുകയാണെന്നും ഇത് മ​റ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു​വെന്നുമായിരുന്നു പ്രധാന വിമർശനം. പൊതുയിടങ്ങളിൽ വെച്ച് വിഡിയോ കോൾ ചെയ്യുമ്പോൾ ഉറപ്പായും ഹെഡ്ഫോണോ ഇയർ ബഡുകളോ ഉപയോഗിക്കണമെന്ന് ചിലർ നിർദേശം നൽകിയിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments