Wednesday, May 7, 2025
HomeBreakingNewsക്ലീൻ ദുബായ് : ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ദുബായ്ക്ക് ഒന്നാം സ്ഥാനം

ക്ലീൻ ദുബായ് : ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ദുബായ്ക്ക് ഒന്നാം സ്ഥാനം

ദുബൈ: ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ദുബൈക്ക് ഒന്നാം സ്ഥാനം. തുടർച്ചയായ അഞ്ചാം തവണയാണ് ദുബൈ നേട്ടം സ്വന്തമാക്കുന്നത്. ശുചിത്വമുറപ്പാക്കാൻ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു

47 ആഗോള നഗരങ്ങളെ പിന്തള്ളിയാണ് ദുബൈ സമ്പൂർണ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട സൂചികയിൽ നൂറു ശതമാനവും കൈവരിച്ചാണ് ദുബൈയുടെ നേട്ടം. ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സിലാണ് ദുബൈ ശുചിത്വ നഗരപദവിക്ക് അർഹമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments