വാഷിംങ്ടൺ :അമേരിക്കയുടെ 51- മത്തെ സംസ്ഥാനമായി കാനഡയെ മാറ്റുമെന്ന ട്രംപിൻ്റെ വിവാദ പ്രസ്താവനകൾക്കു ശേഷം യുഎസ് ഭൂപടത്തിൽ കാനഡയെ കൂടി ഉൾപ്പെടുത്തി പുതിയ ഭൂപടം ഉണ്ടാക്കിയിരിക്കുകയാണ് നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ, കാനഡയെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന 2 ഭൂപടങ്ങൾ ട്രംപ് പങ്കിട്ടു. യുഎസിനെയും കാനഡയെയും മാത്രം ഉയർത്തിക്കാട്ടുന്ന ഒരു ചിത്രം “യുണൈറ്റഡ് സ്റ്റേറ്റ്സ്” എന്ന് ലേബൽ ചെയ്ത് മൊത്തം മഞ്ഞനിറത്തിൽ കാണിക്കുന്നു. മറ്റൊരു ഭൂപടം രണ്ട് രാജ്യങ്ങളും യു.എസ് പതാകയുടെ നിറങ്ങളിൽ പൊതിഞ്ഞനിലയിലാണ്. അതോടൊപ്പം “ഓ കാനഡ!” എന്ന ക്യാപ്ഷനും ട്രംപ് ചേർത്തിട്ടുണ്ട്