Friday, October 30, 2026
HomeNewsമദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം: ബാറുകൾക്ക് നിർദ്ദേശവുമായി എക്സൈസ് മന്ത്രി

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം: ബാറുകൾക്ക് നിർദ്ദേശവുമായി എക്സൈസ് മന്ത്രി

ബാറിൽ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാണെന്നും അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള പ്രായമെന്നും ഇത് കര്‍ശനമായി തന്നെ പാലിക്കണം.

അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കണ്ടത്. എല്ലാവരുടേയും ആധാര്‍ പരിശോധിക്കണമെന്നല്ല പറഞ്ഞതെന്നും സംശയം തോന്നുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം വരുത്തി അതിനെക്കുറിച്ചാണ് പറഞ്ഞതെന്നും താന്‍ പറഞ്ഞത് സാമൂഹിക ഉത്തരവാദിത്വത്തോടെയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് നയം നവംബറിലെന്ന് മന്ത്രി അറിയിച്ചു. ഹൈക്കോടതിയിലും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments