Sunday, October 25, 2026
HomeNewsമാനസിക സമ്മർദ്ദം കാരണം ഹോസ്റ്റൽ വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു: മുറികളിലെ സീലിങ് ഫാനുകളിൽ സ്പ്രിങ്...

മാനസിക സമ്മർദ്ദം കാരണം ഹോസ്റ്റൽ വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു: മുറികളിലെ സീലിങ് ഫാനുകളിൽ സ്പ്രിങ് സംവിധാനം സ്ഥാപിച്ച് ഗുജറാത്തിലെ സർവകലാശാല

അഹ്മദാബാദ്: വിദ്യാർഥികൾ ജീവനൊടുക്കുന്നത് തടയാൻ ഹോസ്റ്റൽ മുറികളിലെ സീലിങ് ഫാനുകൾ മാറ്റി പ്രത്യേക സ്പ്രിങ് സംവിധാനമുള്ള ഫാനുകൾ സ്ഥാപിച്ച് ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിതെങ്കിലും, ഇത്തരം തീരുമാനങ്ങളിലേക്ക്ക് നയിക്കുന്ന മാനസികവും അക്കാദമികവുമായ സമ്മർദങ്ങൾ പരിഹരിക്കാതെ സാങ്കേതിക മാറ്റങ്ങൾകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകുമോ എന്ന ചർച്ചയും ശക്തമാകുകയാണ്.

സൂറത്തിലെ സർവകലാശാലാ ഹോസ്റ്റലുകളിൽ സാധാരണ സീലിങ് ഫാനുകൾക്ക് പകരമാണ് സ്പ്രിങ് ഘടിപ്പിച്ച പ്രത്യേക ഫാനുകൾ സ്ഥാപിക്കുന്നത്. നിശ്ചിത ഭാരത്തിനു മുകളിൽ അനുഭവപ്പെട്ടാൽ സ്പ്രിങ് സംവിധാനം പ്രവർത്തിച്ച് ഫാനിനെ താഴേക്ക് നീക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്ന രീതിയിലാണ് രൂപകൽപന. സർവകലാശാലയിലെ ഒമ്പത് ഹോസ്റ്റലുകളിലായി 388 ഫാനുകളാണുള്ളത്. ഇതിൽ 268 എണ്ണം ഇതിനകം മാറ്റിസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ശേഷിക്കുന്നവയും മാറ്റാനാണ് തീരുമാനം.

വിദ്യാർഥികളുടെ സുരക്ഷക്ക് സർവകലാശാലാ ഗ്രാന്റ്സ് കമീഷന്റെയും സുപ്രീംകോടതിയുടെയും മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതർ പറയുന്നു. എന്നാൽ ഫാനുകൾ മാറ്റുന്നതിലൂടെ വിദ്യാർഥികളിലെ ഈ പ്രവണത കുറയ്ക്കാനാകുമോയെന്നും, അതിലേക്ക് വിദ്യാർഥികളെ നയിക്കുന്ന കാരണങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നുമുള്ള വിമർശനവും ഉയരുന്നുണ്ട്.

പരീക്ഷകളിലെ ഉയർന്ന മാർക്ക് നേടണമെന്ന സമ്മർദം, കുടുംബത്തിന്റെ പ്രതീക്ഷകൾ, തൊഴിൽഭാവിയെക്കുറിച്ചുള്ള ആശങ്ക, പഠനത്തിലെ പരാജയം, ക്യാമ്പസുകളിലെ മാനസികാരോഗ്യ പിന്തുണയുടെ അപര്യാപ്തത തുടങ്ങിയവ വിദ്യാർഥികളെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിക്കാം. സർവകലാശാലയിലെ കൗൺസിലർമാരും വിദ്യാർഥികൾക്ക് വൈകാരിക പിന്തുണയും മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments