Tuesday, October 20, 2026
HomeAmericaഫ്രാന്‍സിലെ കുടിയേറ്റ നയങ്ങളെയും പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയെയും വിമര്‍ശിച്ച് ട്രംപ് 

ഫ്രാന്‍സിലെ കുടിയേറ്റ നയങ്ങളെയും പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയെയും വിമര്‍ശിച്ച് ട്രംപ് 

കലാപത്തില്‍ ആളിക്കത്തുകയാണ് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരിസ്. വർധിച്ചുവരുന്ന ജീവിതചിലവ്, ഇന്ധനവില, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ എന്നിവയ്‌ക്കെതിരെ തുടങ്ങിയ സമാധാനപരമായി തുടങ്ങിയ ജനകീയ പ്രക്ഷോഭം വളരെ പെട്ടെന്നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ കടുത്ത അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും വഴിമാറിയത്. ഇതിന് പിന്നാലെ ഫ്രാന്‍സിലെ കുടിയേറ്റ നയങ്ങളെയും പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 

പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ ഫ്രാൻസിന്‍റെ അതിർത്തികൾ കൃത്യമായി സംരക്ഷിക്കാതെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ രാജ്യത്തേക്ക് വരാൻ അനുവദിച്ചത് വലിയ തെറ്റാണെന്ന് ആരോപിച്ചാണ് ട്രംപിന്‍റെ പരാമര്‍ശം. 

‘ഫ്രാൻസിൽ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് ഞാൻ മക്രോയോട് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. നിങ്ങൾ ലോകത്തെ എല്ലാവരെയും ഇങ്ങോട്ട് വരാൻ അനുവദിക്കുകയാണ്. നിങ്ങൾക്കറിയാവുന്നത് പോലെ, പാരിസ് വളരെ പെട്ടെന്ന് തന്നെ ഒരു മുസ്‍ലിം  നഗരമായി മാറാൻ പോവുകയാണ്” എന്നായിരുന്നു ട്രംപിന്‍റെ വിവാദ പ്രസ്താവന. ഇപ്പോൾ നടക്കുന്ന സ്കൂൾ പ്രക്ഷോഭങ്ങൾക്കോ സാമ്പത്തിക പ്രതിസന്ധികൾക്കോ കാരണം അടിസ്ഥാന പ്രശ്നങ്ങളല്ലെന്നും, മറിച്ച് അനിയന്ത്രിതമായ കുടിയേറ്റമാണ് നിലവിലെ അക്രമങ്ങൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ അമേരിക്കയുടെ അതിർത്തികൾ ശക്തമായി അടച്ചപ്പോൾ ഫ്രാൻസ് അതിന് തയ്യാറാകാത്തതാണ് അവർ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്നും ട്രംപ് അവകാശപ്പെട്ടു. 

ഇതിനിടെ കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ ആവശ്യമെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു. രാജ്യവ്യാപകമായി കർഫ്യൂവോ അടിയന്തരാവസ്ഥയോ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്ക ശക്തമാണ്. പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കിടെ നവംബർ 5ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments