സിഎംആര്എല് പണമിടപാട് കേസില്, പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി സമന്സ് ഭിത്തിയില് പതിപ്പിച്ച് ഇ.ഡി. പിണറായി വീട്ടിലില്ലാത്ത നേരത്ത് എത്തിയ ഇ.ഡി ഉദ്യോഗസ്ഥര്, വീട്ടിലെ ജീവനക്കാരുടെ കയ്യില് സമന്സ് നല്കാന് ശ്രമിച്ചെങ്കിലും അവര് സ്വീകരിച്ചില്ല. ഇതോടെ ഭിത്തിയില് ഒട്ടിച്ച് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്ദേശം.
പിണറായിയുടെ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും രേഖകള്, വിദേശത്ത് സ്വത്തുണ്ടെങ്കില് അതിന്റെ വിവരങ്ങള്, ആസ്തികളുടെ വിശദാംശങ്ങള്, കഴിഞ്ഞ പത്തുവര്ഷത്തെ ആദായനികുതി റിട്ടേണുകള് എന്നിവ ഹാജരാക്കാനും നിര്ദേശിച്ചിട്ടുണ്ട്. ഭിത്തിയില് നോട്ടിസ് പതിച്ചത് അന്യായമാണെന്നും ഇ.ഡി. അത് ചെയ്യുമ്പോള് പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും വി.ശിവന്കുട്ടി പ്രതികരിച്ചു.

