വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ സൗദിയുടെ കാര്യത്തിൽ ഏറെ സഹായിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്തു തരം സഹായമാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.
യമൻ യുദ്ധത്തിൽ അമേരിക്ക ഇടപെടാത്തത് അബ്രഹാം അക്കോഡിലേക്ക് സൗദി അറേബ്യയെ എത്തിക്കുന്നതിനാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി അറേബ്യയെ നിർബന്ധിതമാക്കുകയായിരുന്നു ലക്ഷ്യം.
സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി
സൗദി സഖ്യസേന അറിയിച്ചു.

