Tuesday, October 6, 2026
HomeAmericaവാഷിംഗ്ടണിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ 9 ഇന്ത്യൻ-അമേരിക്കൻ വനിതകളും

വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ 9 ഇന്ത്യൻ-അമേരിക്കൻ വനിതകളും

പി പി ചെറിയാൻ


വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ തലസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള 300 വനിതകളുടെ 2026 ലെ ‘വാഷിംഗ്ടൺ മാഗസിൻ’ പട്ടികയിൽ 9 ഇന്ത്യൻ-അമേരിക്കൻ വംശജർ ഇടംനേടി. രാഷ്ട്രീയം, നിയമം, വ്യവസായം, ജീവകാരുണ്യം, മാധ്യമം എന്നീ രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉഷ വാൻസ് (യു.എസ് സെക്കൻഡ് ലേഡി),ഗസല ഹാഷ്മി (വെർജീനിയ ലഫ്റ്റനന്റ് ഗവർണർ),അരുണ മില്ലർ (മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ),നിയോമി റാവു (ഡി.സി സർക്യൂട്ട് ജഡ്ജി),ഹർമീത് ധില്ലൻ (യു.എസ് അസിസ്റ്റന്റ് അറ്റോർണി ജനറൽ),രാധ മുത്തയ്യ (കാപ്പിറ്റൽ ഏരിയ ഫുഡ് ബാങ്ക് മേധാവി),സ്വാതി ശർമ്മ (വോക്സ് എഡിറ്റർ ഇൻ ചീഫ് & പബ്ലീഷ്ഡ്),മോണിക്ക മോദി ദാൽവാദി, റീന ബൻസാൽ തുടങ്ങിയവരും പട്ടികയിലുണ്ട്.

വിവിധ മേഖലകളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നവരെയാണ് വിദഗ്ധരുടെ സഹായത്തോടെ മാഗസിൻ തെരഞ്ഞെടുത്തത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള വനിതകളെ ഒരുപോലെ അംഗീകരിക്കുന്നതാണ് ഈ പട്ടിക..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments