Monday, October 5, 2026
HomeAmericaഇന്ത്യയും കാനഡ വ്യാപാര കരാർ സംബന്ധിച്ച അഞ്ചാം ഘട്ട ചർച്ചക്ക് ഇന്ന് തുടക്കം

ഇന്ത്യയും കാനഡ വ്യാപാര കരാർ സംബന്ധിച്ച അഞ്ചാം ഘട്ട ചർച്ചക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലെ നിർദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) സംബന്ധിച്ച അഞ്ചാം ഘട്ട ചർച്ചക്ക് തിങ്കളാഴ്ച ഓട്ടവയിൽ തുടക്കം. ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുദിവസം നീളുന്ന ചർച്ച ആരംഭിക്കുന്നത്. നാലാം ഘട്ട ചർച്ചകൾ സെപ്റ്റംബർ 18ന് ഡൽഹിയിൽ നടന്നിരുന്നു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ വ്യവസായ മന്ത്രി ഉൾപ്പെടെ 300 അംഗ വ്യവസായ പ്രതിനിധി സംഘം ഒക്ടോബർ അവസാനം ഡൽഹി സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ചർച്ചകൾ വേഗത്തിലാക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും തീരുവ കുറക്കുന്നതിനും തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്. 2015ൽ തുടക്കമിട്ട ചർച്ചകൾ വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലാണ് വീണ്ടും ഔദ്യോഗിക ചർച്ചകൾ പുനരാരംഭിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 8.23 ശതമാനം ഇടിയുകയുണ്ടായി. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 4.67 ബില്യൺ ഡോളറായി ഉയർന്നപ്പോൾ കാനഡയിൽ നിന്നുള്ള ഇറക്കുമതി 3.28 ബില്യൺ ഡോളറായി കുറഞ്ഞു.

മരുന്നുകൾ, ഇരുമ്പ്, സ്റ്റീൽ, തുണിത്തരങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതി ഇനങ്ങൾ. പയർ വർഗങ്ങൾ, കൽക്കരി, വളം, പെട്രോളിയം എന്നിവയാണ് കാനഡയിൽനിന്ന് പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments