Sunday, October 4, 2026
HomeAmericaവിമാന ടിക്കറ്റ് ബുക്കിംഗിൽ വമ്പൻ മാറ്റങ്ങളുമായി അമേരിക്കൻ എയർലൈൻസ്

വിമാന ടിക്കറ്റ് ബുക്കിംഗിൽ വമ്പൻ മാറ്റങ്ങളുമായി അമേരിക്കൻ എയർലൈൻസ്

വാഷിംഗ്ടൺ : വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന പുതിയ പേയ്‌മെന്റ് നയവുമായി അമേരിക്കൻ എയർലൈൻസ്. ഇനി മുതൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം പണമായും ബാക്കി ഭാഗം എയർലൈൻ മൈലുകൾ ഉപയോഗിച്ചും നൽകാൻ സാധിക്കുമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. അമേരിക്കൻ എയർലൈൻസിന്റെ ‘എ.അഡ്വാന്റേജ്’ ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളായ യുഎസ് യാത്രക്കാർക്ക് ആഭ്യന്തര സർവീസുകളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

അലാസ്ക, ഹവായ് സർവീസുകൾ ഒഴികെയുള്ള ആഭ്യന്തര റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ ഈ ഇളവ് ലഭ്യമാകുക. അമേരിക്കൻ എയർലൈൻസിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് എത്ര തുക പണമായും എത്ര മൈലുകൾ എയർലൈൻ പോയിന്റുകളായും നൽകണമെന്ന് സ്ലൈഡർ ഉപയോഗിച്ച് സ്വയം തീരുമാനിക്കാം. വരും ആഴ്ചകളിൽ ഈ സംവിധാനം പൂർണ്ണമായി നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചു.

ഇറാൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതോടെ ലോകമെമ്പാടും വിമാനക്കൂട്ടണം കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളോട് അനുബന്ധിച്ച് വിമാന നിരക്കുകൾ കഴിഞ്ഞ വർഷത്തെക്കാൾ 31 ശതമാനത്തോളം ഉയർന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരെ ആകർഷിക്കാൻ അമേരിക്കൻ എയർലൈൻസ് ഇളവുകളുമായി രംഗത്തെത്തിയത്. ഡെൽറ്റ, യുണൈറ്റഡ് എയർലൈനുകൾക്ക് ബദലായി കൂടുതൽ വിപണി വിഹിതം നേടുക എന്ന ലക്ഷ്യവും ഈ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments