Wednesday, September 30, 2026
HomeAmericaഇറാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപണം: 10 കമ്പനികളള്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തി യുഎസ്

ഇറാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപണം: 10 കമ്പനികളള്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തി യുഎസ്

വാഷിങ്ടൺ: സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്‍കിയവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനാണ് നടപടി സ്വീകരിക്കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തു. ചൈന, റഷ്യ, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിനിധികളും സാങ്കേതിക സ്ഥാപനങ്ങളും ഇറാന്റെ സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങിയതായി യുഎസ് ട്രഷറി ആരോപിച്ചു. ഇത് മുന്‍നിര്‍ത്തിയാണ് യുഎസ് നടപടികള്‍ സ്വീകരിച്ചത്.

ആഗോള വിപണികളിലേക്കുള്ള ഇറാന്റെ പ്രവേശനം കൂടുതല്‍ നിയന്ത്രിക്കുന്നതിനുള്ള ട്രഷറി വകുപ്പിന്റെ ശ്രമമായ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിന്റെ ഭാഗമായാണ് ഉപരോധങ്ങള്‍ സ്വീകരിച്ചത്. യുഎസ് ഭരണകൂടം ഇന്നലെ പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments