Tuesday, September 29, 2026
HomeNewsനിലമ്പൂർ വനമേഖലയിൽ നിന്നും വനവൃക്ഷങ്ങൾ വെട്ടിക്കടത്തി: അന്വേഷണം ഊർജ്ജിതമാക്കി വനം വകുപ്പ്

നിലമ്പൂർ വനമേഖലയിൽ നിന്നും വനവൃക്ഷങ്ങൾ വെട്ടിക്കടത്തി: അന്വേഷണം ഊർജ്ജിതമാക്കി വനം വകുപ്പ്

മലപ്പുറം : നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് നിന്നും വലിയ തോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിൽ നിന്നാണ് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങൾ അപഹരിച്ചത്. രണ്ടാഴ്ച മുൻപ് മരങ്ങൾ വെട്ടിമാറ്റി ട്രാക്ടറുകളിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു.

1980 കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടാനുള്ള നീക്കങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments