Tuesday, September 29, 2026
HomeAmericaന്യൂയോർക്ക് ടൈംസ് ഗെയിംസ് എൻജിനീയറിങ് ഡയറക്ടർ വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക് ടൈംസ് ഗെയിംസ് എൻജിനീയറിങ് ഡയറക്ടർ വെടിയേറ്റ് മരിച്ചു

പി പി ചെറിയാൻ


 കാലിഫോർണിയ:ന്യൂയോർക്ക് ടൈംസ് ഗെയിംസ് എൻജിനീയറിങ് ഡയറക്ടർ ജൊനാഥൻ മക്കിൻസി (40) കാലിഫോർണിയയിലെ ഡബ്ലിനിൽ വെടിയേറ്റ് മരിച്ചു.സെപ്തംബര് 26 ശനിയാഴ്ചയായിരുന്നു സംഭവം  സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കളായ ഷൗയോങ് ഷാങ് (77), ഷിലി ചെൻ (77) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ ഡബ്ലിൻ സ്പോർട്സ് ഗ്രൗണ്ട്സിന്റെ പാർക്കിങ്ലോട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. ദൃക്സാക്ഷികളുടെ സഹായത്തോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതികളെ പോലീസ് ഉടൻ തന്നെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മക്കിൻസിയും ഭാര്യയും തമ്മിൽ നേരത്തെ കുടുംബവഴക്കുകളും നിയമപ്രശ്നങ്ങളും നിലവിലുണ്ടായിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments