Saturday, September 26, 2026
HomeNewsസിന്ധു നദീജലം തടഞ്ഞാൽ ഇന്ത്യക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും: പാക് പ്രധാനമന്ത്രി

സിന്ധു നദീജലം തടഞ്ഞാൽ ഇന്ത്യക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും: പാക് പ്രധാനമന്ത്രി

ന്യൂയോർക്ക് : സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ 81-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിന്ധു നദീതടത്തിലെ ജലം പാക്കിസ്ഥാന്റെ ജീവരക്തമാണ്. കരാർ ലംഘിച്ചുകൊണ്ട് ജലം ഒരു ആയുധമായി ഉപയോഗിക്കാൻ ഇന്ത്യ മുതിരരുത്. ദരിദ്രരും നിസ്സഹായരുമായ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഷെഹബാസ് ഷെരീഫ് ആരോപിച്ചു. കരാർ ഇപ്പോഴും സാധുതയുള്ളതും പൂർണമായി നിലനിൽക്കുന്നതുമാണെന്ന പാക്കിസ്ഥാന്റെ നിലപാട് ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധരും ആർബിട്രേഷൻ കോടതിയും ശരിവച്ചിട്ടുണ്ട്’’ – ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഭീകരവാദത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നത് നിർത്താതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന ഇന്ത്യയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് യു.എൻ വേദിയിൽ പാക് പ്രധാനമന്ത്രിയുടെ ഈ പരസ്യ പ്രതികരണം.

അതേസമയം, ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അന്താരാഷ്ട്ര വേദികളിൽ കശ്മീർ വിഷയവും നദീജല കരാറും ഉന്നയിച്ച് പാക്കിസ്ഥാൻ വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദവും ചർച്ചകളും ഒന്നിച്ച് പോകില്ലെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ ഉറച്ചുനിൽക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments