Friday, September 4, 2026
HomeNewsഇറാനെ നോക്കുകുത്തിയാക്കി 40 വാണിജ്യ കപ്പലുകൾക്ക് യുഎസ് സൈന്യത്തിന്റെ അകമ്പടി

ഇറാനെ നോക്കുകുത്തിയാക്കി 40 വാണിജ്യ കപ്പലുകൾക്ക് യുഎസ് സൈന്യത്തിന്റെ അകമ്പടി

വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര എണ്ണക്കടത്ത് സുരക്ഷിതമാക്കാൻ വൻ സൈനിക നീക്കവുമായി അമേരിക്ക. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ദൗത്യത്തിലൂടെ 18 മില്യൺ ബാരൽ എണ്ണയുമായി പോയ 40 വാണിജ്യ കപ്പലുകൾക്ക് യുഎസ് സൈന്യം വിജയകരമായി അകമ്പടി സേവിച്ചു. ചൊവ്വാഴ്ച ഇറാനും അമേരിക്കയും തമ്മിൽ കടുത്ത വ്യോമാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനൊപ്പം ഇറാൻ്റെ 60 ഓളം സൈനിക ലക്ഷ്യസ്ഥാനങ്ങൾ യുഎസ് തകർത്തു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, മൈൻ നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാണ് യുഎസ് തകർത്തത്. കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാൻ്റെ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണങ്ങളെയും യുഎസ് വിജയകരമായി പ്രതിരോധിച്ചു.

ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കാൻ കടലിടുക്കിൽ ആക്രമണം തുടരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. കപ്പലുകളെ നിരീക്ഷിക്കാനുള്ള ഇറാൻ്റെ റഡാർ സംവിധാനങ്ങൾ പൂർണ്ണമായി തകർത്തതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും എണ്ണക്കമ്പനികൾ ഇപ്പോഴും ആശങ്കയിലാണ്. സുരക്ഷ മുൻനിർത്തി ഭൂരിഭാഗം കപ്പലുകളും തങ്ങളുടെ ട്രാൻസ്പോണ്ടറുകൾ (സിഗ്നൽ സംവിധാനങ്ങൾ) ഓഫാക്കിയാണ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്.

കഴിഞ്ഞ ജൂലൈ മുതൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായും തടയാൻ യുഎസ് നാവിക ഉപരോധത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെട്ടു. നിലവിൽ ഇറാൻ്റെ ആണവപദ്ധതികൾ തടയുന്നതിനേക്കാൾ ഹോർമുസ് കടലിടുക്കിലെ എണ്ണക്കടത്ത് നിയന്ത്രിക്കുന്നതിനാണ് യുഎസ് സൈന്യം മുൻഗണന നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments