Friday, August 28, 2026
HomeBreakingNewsനേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി ഔദ്യോ​ഗിക കണക്ക്

നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി ഔദ്യോ​ഗിക കണക്ക്

കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും 538 പേർ മരിച്ചതായി ഔദ്യോ​ഗിക കണക്ക്. 393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ച നേപ്പാൾ സർക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹം നന്ദി അറിയിച്ചത്. ഇവരെ പ്രത്യേക വിമാനത്തിൽ ഇന്ന് രാത്രി തന്നെ തമിഴ്‌നാട്ടിലേക്ക് അയക്കും. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടൻ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് പുറപ്പെടും. 12 ടൺ സാധനങ്ങളുമായാണ് വിമാനം പുറപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments