Monday, August 24, 2026
HomeNewsഇഡി കേസ് പ്രതികളുടെ ഓണാഘോഷം; മ്യൂസിയം സ്റ്റേഷനിലെ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; മ്യൂസിയം സ്റ്റേഷനിലെ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും. ജി ഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്.എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ ഗൂഢാലോചന ബന്ധമുണ്ടോയെന്നതിൽ ഡിസിപി തുടരന്വേഷണം നടത്തും.

പ്രതികൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌. പൊലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടത്താൻ വിശദ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.

എന്നാല്‍, പ്രതികൾക്ക് പൊലീസ് വസ്‌ത്രം വാങ്ങിനൽകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.പാളയത്തെ കല്യാൺ ടെക്സ്‌റ്റയിൽസിൽ നിന്നും 68 ഷർട്ടുകളാണ് മ്യൂസിയം സ്‌റ്റേഷൻ വാങ്ങിയത്. എല്ലാ ഷർട്ടുകളും വാങ്ങി പൊലീസുകാരുടെ പട്ടികയും പരിശോധിച്ചു. എസ്എച്ച്ഒ പ്രശാന്ത് എത്തുമ്പോൾ പ്രതികൾ സ്റ്റേഷനിലുണ്ടായിരുന്നു.

പ്രതിയായ ഉണ്ണിയോട് സ്‌റ്റേഷന് മുന്നിൽ വെച്ച് ഐപി ബിനുവിനെ സ്റ്റേഷനുള്ളിൽ വെച്ചും സംസാരിച്ചു. കേസിനെ കുറിച്ചായിരുന്നു സംസാരിച്ചതെന്ന് റിപ്പോർട്ട്. എസ്എച്ച്ഒ സ്റ്റേഷനിലുള്ളപ്പോഴാണ് പ്രതികൾ പുറത്ത് റീലിൻ്റെ ബാക്കി ചിത്രീകരിച്ചതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു. സ്‌പെഷ്യൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ഐജിക്ക് കൈമാറി. ഐപി ബിനുവിൻ്റെ ഷർട്ടും പൊലീസുകാർ ധരിച്ചിരുന്ന ഷർട്ടും നീലനിറമാണെങ്കിലും വ്യത്യസ്‌തകളുണ്ടെന്ന് റിപ്പോർട്ട്. പ്രതികളെ പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുതെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments