Monday, August 17, 2026
HomeAmericaസ്ഥിരമായി വൈകിയെത്തുന്നു; മാനേജർ സ്ട്രിക്റ്റ് ആണ്: ജീവനക്കാരനെ പിരിച്ചു വിട്ട് എഐ മാനേജർ

സ്ഥിരമായി വൈകിയെത്തുന്നു; മാനേജർ സ്ട്രിക്റ്റ് ആണ്: ജീവനക്കാരനെ പിരിച്ചു വിട്ട് എഐ മാനേജർ

സാൻ ഫ്രാൻസിസ്കോയിലെ ഒരു കമ്പനിയിലെ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് എ.ഐ മാനേജർ. ജീവനക്കാരന്റെ മോശം പ്രകടനവും സ്ഥിരമായി വൈകിയെത്തുന്നതും ചൂണ്ടിക്കാണിച്ചാണ് ‘ലൂണ’ എന്ന എ.ഐ മാനേജറുടെ തീരുമാനം.

സാൻ ഫ്രാൻസിസ്കോയിലെ പ്രമുഖ ടെക് കമ്പനിയായ ‘ആൻഡൺ ലാബ്സിന്റെ’ പരീക്ഷണാടിസ്ഥാനത്തിലുള്ള ‘ആൻഡൺ മാർക്കറ്റ്’ എന്ന സ്ഥാപനത്തിലാണ് ഈ അപൂർവ സംഭവം. സ്ഥാപനത്തിലെ ഭരണച്ചുമതലയുള്ള എ.ഐ മാനേജറാണ് ‘ലൂണ’. ആകെ ജോലി ചെയ്ത 23 ഷിഫ്റ്റുകളിൽ 17 എണ്ണത്തിലും ഈ ജീവനക്കാരൻ വൈകിയാണ് എത്തിയത്. കൂടാതെ, മറ്റ് തൊഴിൽപരമായ വീഴ്ചകളും ഇയാൾ വരുത്തിയിരുന്നതായി ലൂണ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആൻഡൺ ലാബ്സ് മാനേജ്‌മെന്റിന്റെ നിർദേശപ്രകാരം ലൂണ മുൻകാല റെക്കോഡുകളും കമ്പനി നയങ്ങളും പരിശോധിക്കുകയും ജീവനക്കാരനുമായുള്ള കരാർ അവസാനിപ്പിക്കാൻ ശിപാർശ ചെയ്യുകയുമായിരുന്നു. എന്നാൽ, അന്തിമ തീരുമാനം കമ്പനിയുടേതായിരുന്നു. എ.ഐയുടെ ഈ നിർദേശം കമ്പനി സ്വീകരിക്കുകയും വിഷയം വിശദമായി പരിശോധിച്ച അധികൃതർ നിയമലംഘനം കണ്ടെത്തുകയും അന്തിമ തീരുമാനം നടപ്പിലാക്കുകയും ചെയ്തു.

ബിസിനസ്സ് നടത്താനും മനുഷ്യ ജീവനക്കാരെ നിയന്ത്രിക്കാനും എ.ഐ ഏജന്റിന് ചുമതലപ്പെടുത്തിയാലുള്ള സാഹചര്യം ഒരു പരീക്ഷിക്കുകയായിരുന്നു ആൻഡൺ ലാബ്. കടയുടെ പ്രവർത്തനസമയം തീരുമാനിക്കൽ, ജീവനക്കാരെ നിയമിക്കൽ, ജീവനക്കാരുടെ പ്രകടനം വിലയിരുത്തൽ, ഉത്പന്നങ്ങൾ തിരഞ്ഞെടുക്കൽ, വില നിശ്ചയിക്കൽ എന്നീ ചുമതലകൾ കമ്പനി ലൂണയ്ക്ക് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments