Tuesday, August 18, 2026
HomeNewsയുദ്ധ തന്ത്രങ്ങൾ മാറ്റുന്നു: പുതിയ വ്യോമപ്രതിരോധ ഘടനയിലേക്ക് ഐആർജിസി

യുദ്ധ തന്ത്രങ്ങൾ മാറ്റുന്നു: പുതിയ വ്യോമപ്രതിരോധ ഘടനയിലേക്ക് ഐആർജിസി

ടെഹ്റാൻ : യുദ്ധത്തിൽ അനുഭവപ്പെട്ട പോരായ്മകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, തങ്ങളുടെ കമാൻഡ് ആൻഡ് കൺട്രോൾ നെറ്റ്‌വർക്ക്, പരിശീലനം, യുദ്ധതന്ത്രങ്ങൾ എന്നിവയിൽ സമഗ്രമായ മാറ്റം വരുത്തി ‘പുതിയ വ്യോമപ്രതിരോധ ഘടന’ നടപ്പിലാക്കിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പരാമ്പരാഗതവും (‘ക്ലാസിക്’) പഴക്കമുള്ളതുമായ വ്യോമപ്രതിരോധ മാതൃകകളിൽ നിന്നുള്ള മാറ്റമാണ് പുതിയ ഘടനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തന്ത്രങ്ങൾ, ഉപകരണങ്ങൾ, സാങ്കേതിക രീതികൾ എന്നിവയ്ക്കൊപ്പം വിവര ശേഖരണത്തിലും അവ കൈമാറുന്ന രീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വ്യോമപ്രതിരോധ ശൃംഖലയെ ഏകോപിപ്പിക്കുന്നതിൽ വന്ന ഇത്തരം മാറ്റങ്ങളാണ് കടുത്ത അക്രമണങ്ങൾക്കിടയിലും കൂടുതൽ മിസൈൽ-വ്യോമപ്രതിരോധ സംവിധാനങ്ങളെ തകരാറിലാകാതെ പ്രവർത്തിപ്പിക്കാൻ സഹായകരമായതെന്ന് ഐ.ആർ.ജി.സി വക്താവ് അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments