Friday, August 14, 2026
HomeAmericaട്രംപിന് വധഭീഷണിയുമായി ഇറാൻ: ട്രംപിന് പകരം ഔദ്യോഗിക വിമാനത്തിൽ യാത്ര ചെയ്ത് മാർക്കോ റൂബിയോ

ട്രംപിന് വധഭീഷണിയുമായി ഇറാൻ: ട്രംപിന് പകരം ഔദ്യോഗിക വിമാനത്തിൽ യാത്ര ചെയ്ത് മാർക്കോ റൂബിയോ

വാഷിങ്‌ടൺ: ഇറാൻ്റെ ഭാഗത്തുനിന്നുള്ള കടുത്ത വധഭീഷണിയെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പകരക്കാരനായി ഔദ്യോഗിക വിമാനത്തിൽ യാത്ര ചെയ്ത് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് ഇറാൻ്റെയും മറ്റ് ശത്രുരാജ്യങ്ങളുടെയും ചാരക്കണ്ണുകളെ പറ്റിക്കാൻ യുഎസ് സീക്രട്ട് സർവീസും സൈന്യവും ചേർന്ന് ഈ അതീവരഹസ്യ ‘ഡെക്കോയ്’ (ശ്രദ്ധ തിരിക്കൽ) ഓപ്പറേഷൻ നടത്തിയത്.

ട്രംപ് വിമാനത്തിലുണ്ടെന്ന് വരുത്തിത്തീർക്കാൻ റൂബിയോ അടക്കമുള്ള പ്രമുഖ മന്ത്രിമാരെ എയർഫോഴ്സ് വണ്ണിൽത്തന്നെ ഇരുത്തി വാഷിങ്‌ടണിലേക്ക് അയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മാധ്യമങ്ങൾക്കും ക്യാമറകൾക്കും മുന്നിലൂടെ ട്രംപ് തൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ കയറിയെങ്കിലും തൊട്ടുപിന്നാലെ വിമാനത്താവളത്തിലെ ഒരു കാറ്ററിങ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്ന് അതീവരഹസ്യമായി പുറത്തുകടക്കുകയായിരുന്നു.

തുടർന്ന് റൺവേയിൽ സജ്ജമാക്കിയിരുന്ന മറ്റൊരു ചെറിയ യുഎസ് സൈനിക വിമാനത്തിലേക്ക് ട്രംപിനെ മാറ്റി.പ്രസിഡൻ്റ് അതീവരഹസ്യമായി വിമാനം മാറിയ വിവരം കൃത്യമായി അറിഞ്ഞിട്ടും, ശത്രുക്കൾക്ക് യാതൊരു സംശയവും തോന്നാതിരിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് എന്നിവരടങ്ങുന്ന സംഘം എയർഫോഴ്സ് വൺ വിമാനത്തിൽത്തന്നെ യാത്ര തുടർന്നു. ട്രംപിൻ്റെ അതേ സുരക്ഷാ പ്രോട്ടോക്കോളോടെയാണ് റൂബിയോയും സംഘവും വാഷിങ്‌ടണിലേക്ക് പറന്നത്.

വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ട്രംപിനൊപ്പം യാത്ര ചെയ്യുകയാണെന്ന് കരുതിയ മാധ്യമപ്രവർത്തകരും ഈ വിമാനത്തിലാണ് ഉണ്ടായിരുന്നത്. സുരക്ഷാ ഭീഷണിയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് യാതൊരു സൂചനയും നൽകിയിരുന്നില്ല. യാത്രാവേളയിൽ വിമാനത്തിൻ്റെ വിൻഡോ ബ്ലൈൻഡുകൾ അടച്ചിടാൻ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടിരുന്നത്.പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കവിനോ, എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് നതാലി ഹാർപ്പ് എന്നിവർ മാത്രമാണ് ട്രംപിനൊ

പ്പം രഹസ്യ സൈനിക വിമാനത്തിൽ യാത്ര ചെയ്തത്.

അന്താരാഷ്ട്ര മാധ്യമമായ ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ഈ അതീവരഹസ്യ ഓപ്പറേഷൻ്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് പിന്നീട് രംഗത്തെത്തി. സീക്രട്ട് സർവീസിൻ്റെയും സൈന്യത്തിൻ്റെയും കർശനമായ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും തൻ്റെ സുരക്ഷയ്ക്ക് മുൻഗണന നൽകാനാണ് അവർ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments