Wednesday, August 12, 2026
HomeNews'കേരള' എന്നുള്ളത് "കേരളം" ആകുന്നു: ബിൽ പാസാക്കി പാർലമെന്റ്

‘കേരള’ എന്നുള്ളത് “കേരളം” ആകുന്നു: ബിൽ പാസാക്കി പാർലമെന്റ്

കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാർഥ്യത്തിലേക്ക്. പേരുമാറ്റലിന്‍റെ ഭാഗമായുള്ള ചരിത്രപ്രധാനമായ ബിൽ പാർലമെന്റ് കടന്നു. ഇന്നലെ ലോക്സഭ പാസാക്കിയ ബിൽ ഇന്ന് രാജ്യസഭയും പാസാക്കിയതോടെ നിർണായക കടമ്പയാണ് നടന്നത്. സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിനിടയിലാണ് ബിൽ പാസായത്. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ‘കേരളം’ എന്ന പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഔദ്യോഗികമായി നിലവിൽ വരും.

സംസ്ഥാന രൂപീകരണ സമയം മുതൽ മലയാളത്തിൽ ‘കേരളം’ എന്നാണെങ്കിലും ഭരണഘടനയിൽ ‘കേരള’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലും നാലാം ഷെഡ്യൂളിലും രണ്ട് അനുച്ഛേദങ്ങളിലും കേരളം ഉൾപ്പെടുത്താനുള്ള ബില്ല് പാസാകുന്നതോടെ സർക്കാർ സീലിനു പുറമെ നിരവധി സർക്കാർ സ്ഥാപനങളുടെ പേരുകളിലും മാറ്റം വേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments